---
title: "നിയുക്തി തൊഴിൽ മേള നടത്തി"
english_title: "Niyukti job fair conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18868/niyukti-job-fair conducted"
published_at: "2022-01-03T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d252374c2b0_PRKR C4  01  02-01-22 VIPINDAS THOZHILMELA 3.jpg"
keywords: []
---

# നിയുക്തി തൊഴിൽ മേള നടത്തി

> **Lead Summary:** കണ്ണൂര്‍ :ഏത് തൊഴിലിനും അതിന്റേതായ പവിത്രതയും മഹത്വവുമുണ്ടെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന നിയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് തൊഴിലും ചെയ്യാനുള്ള സന്നദ്ധതയാണ് എല്ലാ ഉദ്യോഗാർത്ഥികളിലും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂര്‍ :ഏത് തൊഴിലിനും അതിന്റേതായ പവിത്രതയും മഹത്വവുമുണ്ടെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം) വകുപ്പിന്റെ കീഴിൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന നിയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് തൊഴിലും ചെയ്യാനുള്ള സന്നദ്ധതയാണ് എല്ലാ ഉദ്യോഗാർത്ഥികളിലും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സി.എം. പത്മജ, ചൊവ്വ എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ആർ രവികുമാർ സ്വാഗതവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ഇൻ ചാർജ്ജ് രമേശൻ കുനിയിൽ നന്ദിയും പറഞ്ഞു.

4750 ഉദ്യോഗാർത്ഥികളും 55 കമ്പനികളും ആണ് മേളയിൽ രജിസ്റ്റർ ചെയ്തത്. ആസ്റ്റർ മിംസ്, വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ്, ബിസിനസ് റിസർച്ച് ആൻഡ് അനലിറ്റിക്സ് തുടങ്ങി

വിവിധ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്തു.

മേളയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്റ്റാൾ മികച്ച പ്രതികരണം നേടി. അടുത്ത വ്യോമസേന റിക്രൂട്ട്‌മെൻറ് ഫെബ്രുവരി മധ്യത്തിൽ നടക്കാനിരിക്കെയാണ് മലയാളിയായ കോർപറൽ പികെ ഷെറിൻ, സർജൻറുമാരായ ഡിജെ സിംഗ്, സുരേഷ് എന്നിവർ യുവാക്കൾക്ക് വ്യോമസേനയെക്കുറിച്ച് അവബോധവും മോട്ടിവേഷൻ ക്ലാസും നൽകിയത്. കൊച്ചി കാക്കനാട്ടെ 14 എയർമെൻ സെലക്ഷൻ സെൻറർ, ഇന്ത്യൻ എയർഫോഴ്‌സ് കാക്കനാടിന്റെ നേതൃത്വത്തിലായിരുന്നു കാമ്പയിൻ. വ്യോമസേനയുടെ റിക്രൂട്ട്‌മെൻറിനുള്ള യോഗ്യത, വ്യോമസേനാംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, തുടർപഠനാവസരം, വിരമിച്ച ശേഷമുള്ള സെക്കൻറ് കരിയറിനുള്ള അവസരം എന്നിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി.

ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ നടക്കുന്ന നിയുക്തി ജോബ് ഫെസ്റ്റിലും വ്യോമസേനയുടെ സാന്നിധ്യം ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18868/niyukti-job-fair conducted)